കേന്ദ്രമന്ത്രിയുടെ പ്രസ്താവന ധിക്കാരപരം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: അക്രമികളെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമെന്ന് രമേശ് ചെന്നിത്തല.
ഒരു കേന്ദ്രമന്ത്രി ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തന്റെ പദവിയെകുറിച്ച് ബോധമില്ലാതെ ഒരു ആര്‍.എസ്.എസ്. പ്രചാരകന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ബി.ജെ.പി.യുടെ ഉത്തരവാദിത്തബോധമില്ലാത്ത ഇത്തരം സമീപനം അംഗീകരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തകരെ അക്രമത്തിനു പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും.
കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി.യാണെന്ന ചില മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ ജല്‍പ്പനങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ദുരുദ്ദേശ്യപരമാണ്.
ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന അക്രമപരമ്പരകള്‍ ബി.ജെ.പിയും സി.പി.എമ്മും അവസാനിപ്പിക്കണം. വര്‍ഗീയതയുടെ വിത്ത് വിതച്ച് അധികാരത്തില്‍ എത്തിയ ബി.ജെ.പിയുടെ ഒരു മന്ത്രിയില്‍ നിന്നും ഇതില്‍കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."