എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്; ലീഡേഴ്സ് കാരവന് 27ന് ആരംഭിക്കും
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന 'മദീനാ പാഷന് ' മുന്നോടിയായി സംസ്ഥാന കമ്മിറ്റി ക്ലസ്റ്റര്‍ തലങ്ങളില്‍ നടത്തുന്ന ലീഡേഴ്സ് കാരവന് 27നു ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ എടക്കുളത്ത് വച്ച് നടക്കും.
ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ 30 സംഘങ്ങളായി സംസ്ഥാനത്തെ 526 ക്ലസ്റ്ററുകളില്‍ പര്യടനം നടത്തും. മദീനാ പാഷന് പദ്ധതി അവതരണം, കര്‍മനിധി സമാഹരണം, സത്യധാര ലിസ്റ്റ് ശേഖരണം, സോഷ്യല്‍ സര്‍വേ, ഓഫിസ് കിറ്റ് വിതരണം, ക്ലസ്റ്റര്‍ ശാഖാ അദാലത്ത് തുടങ്ങിയവ ഓരോ കേന്ദ്രങ്ങളിലും നടക്കും. ഒരു സംഘം ഒരു ദിവസം അഞ്ചു ക്ലസ്റ്ററുകളിലാണ് പര്യടനം നടത്തുക.
ലീഡേഴ്സ് കാരവന് അംഗങ്ങള്‍ക്കുള്ള ശില്പശാല കഴിഞ്ഞദിവസം നടത്തി. പരിപാടിയുടെ മുന്നോടിയായി ജില്ലാതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. സംഘടനാ ശാക്തീകരണ രംഗത്ത് ഏറെ മുതല്കൂട്ടാവുന്ന ലീഡേഴസ് കാരവന്റെ സമ്പൂര്‍ണ വിജയത്തിനായി ഭാരവാഹികള്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."