മെക്‌സിക്കോയിലെ പടക്ക വിപണന മാര്‍ക്കറ്റില്‍ സ്‌ഫോടനം; 27 പേര്‍ മരിച്ചു
മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ സ്‌ഫോടനത്തില്‍ 27 പേര്‍ മരിച്ചു. 70 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ മെക്‌സിക്കന്‍ സിറ്റിയില്‍ നിന്നും 32 കി.മീറ്റര്‍ ആകലെയുള്ള ടുല്‍റ്റ്‌പെക്കിലെ സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റിലാണ് സംഭവം.
സ്‌ഫോടനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മെക്‌സിക്കോ പ്രസിഡന്റ് എന്റിക്വ് പെന നിയറ്റോ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ട്വീറ്റ് ചെയ്തു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റില്‍ മുമ്പും സമാനമായ അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2005 സെപ്തംബറിലായിരുന്നു അത്. ഇന്‍ഡിപെന്‍ഡസ് ദിവസത്തിനു മുമ്പാണ് സംഭവം. അന്നത്തെ സ്‌ഫോടനത്തില്‍ ഡസന്‍ കണക്കിനു പേരാണ് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."