ജനദ്രോഹ നയങ്ങളില്‍ പിണറായിയും മോദിയും തുല്യര്‍: ചെന്നിത്തല
ചാലിയം: കഴിഞ്ഞ ആറു മാസം കൊണ്ട് സംസ്ഥാനത്തിന് സര്‍വ മേഖലകളിലും നിര്ജീവാവസ്ഥ സമ്മാനിച്ച പിണറായിയും നോട്ട് അസാധുവാക്കി രാജ്യത്തെ പന്താടുന്ന നരേന്ദ്രമോദിയും ജനദ്രോഹ കാര്യത്തില്‍ അനിയന് ബാവ ചേട്ടന് ബാവമാരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടലുണ്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.പി അളകേശന് അധ്യക്ഷനായി. നിയുക്ത ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, എന്‍. സുബ്രഹ്മണ്യന്, ജോജി കെ. അലക്സ്, എം.പി ആദം മുല്‍സി, അബ്ദുറഷീദ്, പി.എം നിയാസ്, അഡ്വ. ജയന്ത്, ടി.കെ അബ്ദുല്‍ ഗഫൂര്‍, പി. കുഞ്ഞിമൊയ്തീന്‍ കുട്ടി, സുമേഷ് കുന്നത്ത്, നിഷാദ്, പ്രഭാകരന്, ജയന്, ജോബിഷ് പിലാക്കാട്ട്, സി.എം സതി ദേവി സംസാരിച്ചു. സി.പി.എമ്മില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന കോഹിനൂര്‍ രാജന്, പി.ടി ലത്തീഫ് എന്നിവര്‍ക്കു ചെന്നിത്തല അംഗത്വ കാര്‍ഡ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."