റോഡിന്റെ ശോച്യാവസ്ഥ: ശയനപ്രദക്ഷിണം നടത്തി പ്രതിഷേധം
മുക്കം: നോര്‍ത്ത് കാരശ്ശേരി ആനയാംകുന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് ആനയാംക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്തില്‍ ശയന പ്രദക്ഷിണ സമരം നടത്തി.
സമരത്തിനു ഫഌഗ് ഓഫ് ചെയ്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജംഷിദ് ഒളകര അധ്യക്ഷനായി. ഡി.സി.സി നിയുക്ത പ്രസിഡന്റ് ടി. സിദ്ദീഖ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ്, യൂനുസ് പുത്തലത്ത്, കെ. കോയ, ഇ.പി ബാബു, എം.ടി സെയ്ത് ഫസല്‍, കണ്ടന്‍ പട്ടര്‍ ചോല, വി.എന്‍ ജംനാസ്, ചാലൂളി അബുബക്കര്‍ സംസാരിച്ചു. ഗസീബ് ചാലൂളി സ്വാഗതവും സുബിന്‍ കളരിക്കണ്ടി നന്ദിയും പറഞ്ഞു.
പി.പി ശിഹാബുദ്ദീന്‍, സാദിഖ് കുറ്റിപറമ്പ്, സി.കെ ബിജു, ഷമീര്‍ പാറയില്‍, മുനീര്‍ കുട്ടിക്കുന്ന്, പി.എം അസീസ്, റഫീഖ് തറയില്‍, മൂട്ടോളി ചാത്തന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."