HOME
DETAILS
MAL
രജീഷ് കൊല്ലങ്കണ്ടിക്കെതിരേയും യു.എ.പി.എ
backup
December 21 2016 | 08:12 AM
വയനാട്: കേരള പൊലിസിന്റെ യു.എ.പി.എ ചുമത്തല്‍ പരമ്പര തുടരുന്നു. കുപ്പു ദേവരാജിനെ സഹായിച്ചതിന് സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത രജീഷ് കൊല്ലങ്കണ്ടിക്കെതിരേയും യു.എ.പി.എ ചുമത്തി.
പോരാട്ടം പ്രവര്ത്തകന് മുണ്ടൂര്‍ രാവുണ്ണിയെ സഹായിക്കുകയും അദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കിയെന്നുമാരോപിച്ചാണ് പൊലിസ് രജീഷിനെതിരേ യു.എ.പി.എ ചുമത്തിയിരിക്കുന്നത്.
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനര്‍ കൂടിയാണ് രജീഷ്. വയനാട്,തലപ്പുഴ,വെള്ളമുണ്ട എന്നീ പൊലിസ് സ്റ്റേഷനുകളിലാണ് രജീഷിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യഭ്യാസ വകുപ്പിന് കീഴിലെ പോളിടെകിനിക്കില് ക്ലറിക്കല്‍ സ്റ്റാഫായിരുന്നു ഇദ്ദേഹം.
കുറ്റകൃത്യത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."