നിരോധിത പാന്‍ ഉല്പന്നങ്ങള്ക്കും വ്യാജമദ്യത്തിനുമെതിരേ ജില്ലയില്‍ എക്സൈസ് പരിശോധന ശക്തമാക്കും
കാസര്‍കോട്: ജില്ലയിലെ പാന്‍ വില്പന കേന്ദ്രങ്ങളില്‍ നിരോധിത പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതിനെതിരേ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കും. വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും മദ്യക്കടത്തും തടയുന്നതിനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ജില്ലാ ജനകീയ കമ്മിറ്റിയുടെ യോഗത്തിലാണു തീരുമാനം. വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയാനും കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്നുകളുടെ വ്യാപനം തടയാനും എക്സൈസ് സംഘം പരിശോധന ഊര്‍ജിതമാക്കും.
ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് ജില്ലയിലേക്കു വ്യാജമദ്യവും മറ്റും കടത്താതിരിക്കാനുളള ശക്തമായ പരിശോധന നടത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ എക്സൈസ് സംഘം 559 റെയ്ഡുകളാണു നടത്തിയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത് പ്രസിഡന്റ് എ വിധുബാല, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.എസ് സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."