പ്രവാചകവചനം മുഖവിലയ്‌ക്കെടുത്താല്‍ ഭൂമി തരിശാകുന്ന അവസ്ഥയുണ്ടാകില്ല: മന്ത്രി കെ.ടി ജലീല്‍
വളാഞ്ചേരി: ഏതെങ്കിലും ഒരാള്‍ തന്റെ കൃഷിഭൂമി തുടര്‍ച്ചയായി രണ്ടുവര്‍ഷം തരിശിട്ടാല്‍ ഉടമസ്ഥാവകാശം അയാള്‍ക്ക് നഷ്ടപ്പെടുമെന്ന പ്രവാചക വചനം മുഖവിലക്കെടുക്കാന്‍ തയാറായാല്‍ നാട്ടില്‍ കൃഷിഭൂമി വെറുതെകിടക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഏറ്റവും ആദ്യം നടപ്പിലാക്കപ്പെടേണ്ട പ്രവാചക വചനം ഇതാണെന്നും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇരിമ്പിളിയം വെണ്ടല്ലൂരില്‍ സമൂഹ ജൈവപച്ചക്കറി കൃഷി ഒന്നാംഘട്ട വിളവെടുപ്പും രണ്ടാംഘട്ട വിത്തിറക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി കുറഞ്ഞതോടെ കുടിവെള്ളക്ഷാമവും വര്‍ധിച്ചിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തുക വഴി അത് ഭൂമിക്കടിയിലേക്ക് ഇറങ്ങി കുടിവെള്ള ക്ഷാമം ഇല്ലാതാക്കിയിരുന്നു.
എല്ലായിടങ്ങളിലും കൃഷി ചെയ്താല്‍ കുടിവെള്ളക്ഷാമം ഇല്ലാതാക്കുന്നതോടൊപ്പം മാലിന്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. പുഴകളും, കുളങ്ങളും, കിണറുകളും സംരക്ഷിച്ചാല്‍ മാത്രമേ വരുതലമുറക്കും ജീവിക്കാന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ, ജെ.എല്‍.ജി. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വെണ്ടല്ലൂരിലെ കഌബ്ബുകളായ എസ്.എഫ്.സി, ബ്രദേഴ്‌സ്, സോക്കര്‍, നവദീപം, യുവന്‍സ്, സൗഹൃദ, കൈത്താങ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രണ്ട് ഏക്കര്‍ സ്ഥലത്തു ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്.ഇരിമ്പിളിയം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.എ. സത്താര്‍ അധ്യക്ഷനായി.
പഞ്ചായതത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍, വാര്‍ഡ് അംഗങ്ങളായ വേലായുധന്‍, സല്‍മത്ത്, മമ്മു പാലൊളി, ടി.പി ഇബ്രാഹിം, അബൂബക്കര്‍, കൃഷി ഓഫിസര്‍ പുരുഷോത്തമന്‍, കൃഷി അസിസ്റ്റന്റ് രാമകൃഷ്ണന്‍, അഷ്‌റഫലി കാളിയത്ത്, കാളിയതത് മൊയ്തു, റബിയ മുഹമ്മദ് കുട്ടി, മുസ്തഫ കാളിയത്ത്, പി.വി നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."