HOME
DETAILS
MAL
കീഴാറ്റൂര്‍ ഇനി യാചക നിരോധിത പഞ്ചായത്ത്
backup
December 21 2016 | 09:12 AM
പട്ടിക്കാട്: കീഴാറ്റൂര്‍ പഞ്ചായത്തിനെ യാചക നിരോധിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഭരണസമിതിയോഗത്തില്‍ വാര്‍ഡ് അംഗം കെ.ഉസ്മാന് പ്രമേയം അവതരിപ്പിച്ചു. പി.കെ അനസ് പിന്താങ്ങുകയും യോഗം ഐക്യകണ്ഠേന അംഗീകാരം നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി അധ്യക്ഷയായി.
വൈസ്പ്രസിഡന്റ് കെ.ടി ഖദീജ, അംഗങ്ങളായ കെ.നിസാര്‍, മുഹമ്മദ്റാഫി, സി.കെ രമാദേവി, സി. ജമീല, പി.ജിതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."