HOME
DETAILS

വിജയശതമാനവും എ-പ്ലസും വര്‍ധിപ്പിക്കാന്‍ തീവ്ര യജ്ഞ പരിപാടി

  
backup
December 21 2016 | 09:12 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0

മലപ്പുറം: വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ 10ാം ക്ലാസ് വിജയശതമാനവും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിനു തീവ്ര യജ്ഞ പരിപാടി നടപ്പിലാക്കാന്‍ വിജയഭേരി ഹൈസ്‌കൂള്‍ കോഡിനേറ്റര്‍മാരുടെ യോഗം തീരുമാനിച്ചു.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും മുന്‍പന്തിയില്‍ നില്‍ക്കുന്നവരെയും കണ്ടെണ്ടത്തും. പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി പ്രത്യേക കോച്ചിങ് ക്യാംപുകള്‍ സംഘടിപ്പിക്കും. മിടുക്കരെ ഉള്‍പ്പെടുത്തി എ പ്ലസ് ക്ലബ് രൂപീകരിക്കും. ഓരോ വിദ്യാലയത്തിലും 10ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവരാക്കി മാറ്റുകയാണ് ലക്ഷ്യം. കുട്ടികളുടെ പഠന നിലവാരത്തിനനുസരിച്ചു ക്ലാസുകള്‍ പുനഃക്രമീകരിക്കും.
പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സ്‌കൂളിലെ മികച്ച അധ്യാപകരെക്കൊണ്ടു പ്രത്യേകം ക്ലാസുകള്‍ നല്‍കും. രക്ഷിതാക്കളെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ പ്രത്യേക യോഗം വിളിക്കും. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ സഹവാസ ക്യാംപുകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം ടെക്സ്റ്റ് ബുക്ക് മാറിയ കണക്ക്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക ഹാന്‍ഡ് ബുക്ക് തയാറാക്കി ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കുകയും പ്രത്യേക പരിശീലനം സംഘടിപ്പിക്കുകയും ചെയ്യും. ജില്ലാപഞ്ചായത്തില്‍ നടന്ന വിജയഭേരി കോഡിനേറ്റര്‍മാരുടെ പ്രത്യേക യോഗം പ്രസിഡന്റണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റണ്ട് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി ഹാജറുമ്മ, സലീം കുരുവമ്പലം, ജില്ലാ കോഡിനേറ്റര്‍ ടി. സലീം പേരാമ്പ്ര സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago