HOME
DETAILS

സോളാര്‍ തട്ടിപ്പില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതെന്തിന്: സോളാര്‍ കമ്മിഷന്‍

  
backup
December 21 2016 | 19:12 PM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത് എന്തിനാണെന്ന് സോളാര്‍ അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ ഡി.ജി.പി എ. ഹേമചന്ദ്രനെ വീണ്ടും വിസ്തരിക്കുന്നതിനിടെയായിരുന്നു കമ്മിഷന്റെ പരാമര്‍ശം.

അന്വേഷണസംഘത്തിന്റെ നടപടിക്രമങ്ങള്‍ മനസിലാക്കാനുള്ള ബാധ്യത കമ്മിഷനില്ലെന്നുള്ള ചോദ്യത്തിന് എ.ഡി.ജി.പി നല്‍കിയ മറുപടിയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ഉത്തരവാദിത്തം തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 33 ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുക എന്നുള്ളതാണ്.

പ്രതിപ്പട്ടികയില്‍ ആരെഉള്‍പ്പെടുത്തണം, ആരെ ഉള്‍പ്പെടുത്തേണ്ട എന്നു തീരുമാനിക്കുന്നത് അന്വേഷണത്തിലൂടെയാണ്. എവിഡന്‍സ് ആക്ടിന്റെ പരിധി അന്വേഷണസംഘത്തിന് ബാധകമാണെന്നും എ.ഹേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം സോളാര്‍കേസിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനായി എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് ബാധ്യതയില്ലേയെന്ന് കമ്മിഷന്‍ ചോദിച്ചു. രജിസ്റ്റര്‍ ചെയ്ത 33 കേസുകളില്‍ മൂന്നെണ്ണം മാത്രമാണ് ഗൗരവകരമായിട്ടുള്ളത്. കോന്നി, പെരുമ്പാവൂര്‍,അമ്പലപ്പുഴ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളാണിവ.

സാധാരണ വഞ്ചനാകേസ് ആണെങ്കില്‍ എന്തിനാണ് അന്നത്തെ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതെന്നും കമ്മിഷന്‍ ചോദിച്ചു. ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി ബി. രാജേന്ദ്രനാണ് ഇന്നലെ ഹേമചന്ദ്രനെ ക്രോസ്‌വിസ്താരം നടത്തിയത്. ഇന്ന് കേസിലെ പ്രതിയായ സരിത എസ്.നായരെ സോളാര്‍ കമ്മിഷന്‍ വീണ്ടും വിസ്തരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago