വിദ്യാഭ്യാസ ഓഫിസര്‍ മുതല്‍ ഉച്ചക്കഞ്ഞിക്കാര് വരെ ഇനി ഡിജിറ്റല്‍!
മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുതല്‍ ഉച്ചക്കഞ്ഞിക്കാര്വരെ ഡിജിറ്റലാകുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍, ഉച്ചക്കഞ്ഞി ഓഫിസര്‍മാര്‍, സ്കൂളുകളുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കു ഡിജിറ്റല്‍ പണമിടപാട് മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കുന്നത്.
നാലു വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനം ഇന്നലെ പൂര്‍ത്തിയായി. സിവില്‍ സ്റ്റേഷനിലെ ഐ.ടി സ്കൂള്‍ ഹാളില്‍ നടന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലാതല പരിശീലനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുള്ള ഉദ്ഘാടനം ചെയ്തു. അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ ക്ലാസെടുത്തു.
മലപ്പുറം, തിരൂര്‍, വണ്ടൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ യഥാക്രമം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരായ എം.കെ ഗോപി, സി.സി ആന്റണി, എം.പി ശ്യാമള, വി. അഹമ്മദ്കുട്ടി എന്നിവര്‍ പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്കി. പരിശീലനം നേടിയ ഐ.ടി കോഡിനേറ്റര്‍മാര്‍ ഇന്ന് എല്ലാ സ്കൂളുകളിലും മറ്റ് അധ്യാപകര്‍ക്ക് ഡിജിറ്റല്‍ പണമിടപാടില്‍ പരിശീലനം നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഡിജിറ്റല്‍ പെയ്മെന്റില്‍ പ്രായോഗിക പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."