താനൂരിന്റെ കാര്‍ഷികവളര്‍ച്ചക്കു നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: എം.എല്‍.എ
താനൂര്‍: ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനായി നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു വി അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു. കഴിഞ്ഞദിവസം ദുബൈ കരാമയിലെ കാലിക്കറ്റ് പാരഗണ്‍ ഹാളില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന പ്രവാസി വ്യവസായികളുടെ യോഗത്തിലാണു എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.
കാര്‍ഷികവളര്‍ച്ചക്കു ഹോള്‍ട്ടി കള്‍ച്ചര്‍ രംഗത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കാനും മുതല്‍ മുടക്കുന്നതിനായി തായ്‌ലാന്റ് ആസ്ഥാനമായ കമ്പനി പ്രതിനിധികള്‍ എം.എല്‍.എയുമായി പ്രത്യേകം ചര്‍ച്ച നടത്തിയതായി യോഗത്തില്‍ അറിയിച്ചു. താനൂരില്‍ പ്രവാസി സംരംഭകരുടെ കൂട്ടായ്മയില്‍ 100 കോടിയുടെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കാനും യോഗത്തില്‍ തീരുമാനമായി. 50 ഏക്കര്‍ സ്ഥലത്ത് ടൗണ്‍ഷിപ്പ്, വ്യവസായ ഹബ്ബുകള്‍, വിദ്യാഭ്യാസ സമുച്ചയം എന്നിവ ഒരുക്കും.
മത്സ്യസമ്പത്ത്, കൃഷി, കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിനു പ്രവാസികളുടെ മുതല്‍ മുടക്കില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. തിരിച്ചുവരുന്ന പ്രവാസികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭിക്കുന്ന രീതിയിലാവും പദ്ധതികള്‍ നടപ്പിലാക്കുക. സ്റ്റാര്‍ട്ടപ്പ്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പുതിയ വ്യവസായ സംരംഭങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. യു.എ.ഇക്കു പുറമെ വരും ദിവസങ്ങളില്‍ സഊദിഅറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ പ്രവാസികളെയും സംരംഭത്തില്‍ ഉള്‍പ്പെടുത്തും. ഇതിനായി അടുത്ത ദിവസം തന്നെ യോഗം വിളിക്കും.യു.എ.ഇയിലെ പ്രമുഖ വ്യവസായികള്‍ പങ്കെടുത്തു. ജയകൃഷ്ണന്‍ ഉള്ളാട്ട്, ഷമീര്‍ ഓമച്ചപ്പുഴ, അബ്ദുറഹ്മാന്‍ പൊന്‍മുണ്ടം എന്നിവരുള്‍പ്പെടെ 50 സംരംഭകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."