HOME
DETAILS
MAL
ജില്ലാ സഹകരണ ബാങ്കില്‍ സി.ബി.ഐ പരിശോധന
backup
December 22 2016 | 00:12 AM
മലപ്പുറം: ജില്ലാ സഹകരണ ബാങ്കില്‍ സി.ബി.ഐ പരിശോധന നടത്തി. ഇന്നലെ രാവിലെ 11നു തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു. നോട്ട് നിരോധനത്തിനു ശേഷം എത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനായിരുന്നു പരിശോധന.
എറണാകുളത്തുനിന്നുള്ള പത്തംഗ സംഘമാണ് പരിശോധന നടത്തിയത്. വലിയ നിക്ഷേപകരുടെ വിവരങ്ങളും അക്കൗണ്ടുകളും വൗച്ചറുകളും അടക്കം വിവിധ രേഖകള്‍ സംഘം പരിശോധിച്ചിട്ടുണ്ട്. നേരത്തെ നബാര്‍ഡ് സംഘവും ജില്ലാ ബാങ്കിലും ശാഖകളിലും പരിശോധന നടത്തിയിരുന്നു. കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് ആര്.ബി.ഐയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ തൃപ്തരായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കേന്ദ്ര ഏജന്‍സിയുടെ മിന്നല്‍ പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."