HOME
DETAILS
MAL
നുസ്ലി വാഡിയയെ ടാറ്റ സ്റ്റീലിന്റെ സ്വതന്ത്ര ഡയറ്കടര്‍ സ്ഥാനത്ത് നിന്ന് മാറ്റി
backup
December 22 2016 | 05:12 AM
മുംബൈ: നുസ്ലി വാഡിയയെ ടാറ്റ സ്റ്റീലിന്റെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ഇന്നലെ നടന്ന ഓഹരി ഉടമകളുടെ യോഗത്തിന് ശേഷമാണ് നുസ്ലി വാഡിയയെ മാറ്റാനുള്ള തീരുമാനമെടുത്തത്. 90 ശതമാനം ഓഹരി ഉടമകളും വാഡിയയെ മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.
37 വര്‍ഷമായി കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു വാഡിയ.കഴിഞ്ഞ ഒക്ടോബറിലാണ് സൈറസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോള്‍ വാഡിയയുടെയും പുറത്താക്കലിന് വഴിവെച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."