'ഖത്വീബുമാര്‍ മഹല്ലിന്റെ ഭരണാധികാരികള്‍'
കോഴിക്കോട്: ഖത്വീബുമാര്‍ ഓരോ മഹല്ലിന്റെയും ഭരണാധികാരിയാണന്നും ആ നാടിന്റെ വളര്‍ച്ചയും തകര്‍ച്ചയും അദ്ദേഹത്തെ ആശ്രയിച്ച് കൊണ്ടായിരിക്കുമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. ഉള്ളിയേരിയില്‍ ജില്ലാ എസ്.എം.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഖത്വീബ് സംഗമവും അലിഫ് ട്രെയിനിംങ് ആന്‍ഡ് കൗണ്‍സിലിംങ് സെന്റര്‍ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്.വി കുട്ടിഹസ്സന് ദാരിമി അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന ജന.സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും മനാഫ് അടിവാരവും പ്രബന്ധമവതിപ്പിച്ചു. യു.കെ അബ്ദുല്ലത്വീഫ് മൗലവി, നാസര്‍ ഫൈസി കൂടത്തായി, പി.കെ.ഐ മുഹ് യുദ്ദീന്‍ അബൂദാബി, ടി.കെ പരീക്കുട്ടി ഹാജി, കുഞ്ഞമ്മദ് ഹാജി വടകര, കെ.കെ ഇബ്രാഹീം മുസ്്ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന് ഫൈസി കാപ്പാട്, ഇ.ടി അസീസ് ദാരിമി വടകര, ഒ.പി അഷ്റഫ് ,നവാസ് ഓമശ്ശേരി ,സൈദ് മുഹമ്മദ് ഫൈസി, കെ. കുഞ്ഞോയന് ഹാജി, ഇ.കെ ഹുസൈന് ഹാജി സംസാരിച്ചു. ഷാനവാസ് മാസ്റ്റര്‍ ബാലുശ്ശേരി അലിഫ് പദ്ധതി പരിചയപ്പെടുത്തി. എസ്.എം.എഫ് ജില്ലാ ജന.സെക്രട്ടറി സലാം ഫൈസി മുക്കം സ്വാഗതവും സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാന് മാസ്റ്റര്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.
റഹ്മത്തുള്ളാ ഖാസിമി മൂത്തേടവും റഷീദ് കൊടിയൂറയും ടി.കെ അബ്ദുല്‍ കരീം മാസ്റ്ററും പ്രബന്ധമവതരിപ്പിച്ചു. കെ.എന്‍.എസ് മൗലവി, റഫീഖ് ഫൈസി കൂടത്തായി, പി.അസൈനാര്‍ ഫൈസി, ടി.വി.സി സമദ് ഫൈസി, സൈദ് മുഹമ്മദ് ഫൈസി ഉള്ളിയേരി, ലത്തീഫ് ഹാജി ബാലുശ്ശേരിഅബ്ദുള്ള ബാഖവി, ഷൗക്കത്ത് ഫൈസി,ഷബീര്‍ റഹ്മാനി , റിയാസ് തളീക്കര, സുലൈമാന്‍ ഫൈസി, എന്‍. കെ.എം നിസാമി, മുസ്തഫ കുററ്യാടി,അബൂബക്കര്‍ കിനാലൂര്‍, സലാം അടിവാരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."