എഴുപത്തിയഞ്ച് ഊരു വിദ്യാകേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും
കല്‍പ്പറ്റ: ജില്ലയില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കും ഹാജര്‍ കുറവും പരിഹരിക്കാന്‍ സര്‍വ ശിക്ഷാ അഭിയാന്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. ഇതിനായി നാളെ മുതല്‍ ജില്ലയില്‍ 75 ഊരു വിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. എസ്.എസ്.എയുടെ മാനന്തവാടി-ബത്തേരി ബി.ആര്‍.സികള്‍ക്ക് കീഴില്‍ 26 വീതം ഊരു കേന്ദ്രങ്ങളും വൈത്തിരി ബി.ആര്‍.സിക്കു കീഴില്‍ 23 ഊരു കേന്ദ്രങ്ങളുമാണ് തുടങ്ങുക. ഓരോ കേന്ദ്രത്തിലും ചുരുങ്ങിയത് പ്ലസ്ടു വരെയെങ്കിലും പഠിച്ച 75 വിദ്യാ വാളന്റിയര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ദ്വിദിന പരിശീലനം ഇന്നലെ ബത്തേരി ഡയറ്റില്‍ പൂര്‍ത്തിയായി. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത്-മുനിസിപ്പല്‍ പ്രദേശങ്ങളിലും ഊരു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഊരുകേന്ദ്രം ആസ്ഥാനമായാണ് വിദ്യാ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുക. ഒരു വളണ്ടിയര്‍ക്ക് പ്രതിമാസം 6000 രൂപ ഹോണറേറിയം നല്‍കും. വളണ്ടിയര്‍മാര്‍ സ്‌കൂള്‍ ദിവസങ്ങളില്‍ രാവിലെ എട്ടോടെ കോളനികളിലെത്തി വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത് ഉറപ്പാക്കും. എല്ലാ സ്‌കൂളുകളിലും തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. അവരുമായി വിദ്യാവളണ്ടിയര്‍മാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. നാലോടെ വളണ്ടിയര്‍മാര്‍ സ്‌കൂളിലെത്തും. സ്‌കൂളുകളില്‍ ഇവരെ പഠനത്തിലേക്കാകര്‍ഷിക്കുവാനായി പ്രത്യേക വിനോദ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ക്ക് ഊരു കേന്ദ്രങ്ങളില്‍ ലഘു ഭക്ഷണം ഒരുക്കും. പഠന സൗകര്യങ്ങളും സജ്ജീകരിക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് എല്ലാ പഞ്ചായത്ത്-മുനിസിപ്പല്‍ വിദ്യാഭ്യാസ സമിതികളും യോഗം ചേരും. ക്രിസ്തുമസ് അവധി ആരംഭിക്കുന്ന 23ന് ഉച്ചകഴിഞ്ഞാണ് എല്ലാ ഊരു കേന്ദ്രങ്ങളും പ്രവര്‍ത്തനം തുടങ്ങുക. ക്രിസ്തുമസ് അവധിക്കാലത്ത് ഞായറാഴ്ചയൊഴികെ എല്ലാ ദിവസങ്ങളിലും ഊരു കേന്ദ്രങ്ങളില്‍ പഠനതാല്‍പര്യമുണര്‍ത്തുന്ന സാംസ്‌കാരിക കായിക പരിപാടികള്‍ സംഘടിപ്പിക്കും. മലയാളം, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളെ ആസ്പദമാക്കി വര്‍ക് ഷീറ്റുകള്‍ തയാറാക്കും. ഈ വര്‍ക് ഷീറ്റുകളെ അവലംബിച്ചായിരിക്കും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."