ജില്ലാ നബിദിന റാലി; രണ്ടാംഘട്ട ധനസമാഹരണം നാളെ
തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ സമസ്ത തൃശൂര്‍ ജില്ലാ കോഡിനേഷന്‍ 27ന് ചാവക്കാട്ട് നടത്തുന്ന ജില്ലാ നബിദിന റാലിയുടേയും സമ്മേളനത്തിന്റേയും ധനസമാഹരണത്തിന്റെ രണ്ടാംഘട്ടം നാളെ ജില്ലയിലെ ജുമാമസ്ജിദുകളില്‍ നടക്കും. ഒന്നാം ഘട്ടധനസമാഹരണം നടത്താത്ത മഹല്ലുകളില്‍ നാളെ ജുമുഅക്ക് ശേഷം ബക്കറ്റ് പിരിവ് വഴി വിശ്വാസികളില്‍ നിന്ന് സംഭാവന സ്വരൂപിക്കാന്‍ മഹല്ല് കമ്മിറ്റിയും ഖത്തീബുമാരും മുന്‍കൈയെടുക്കണമെന്ന് സമസ്ത ജില്ലാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും ധനസമാഹരണം വിജയിപ്പിക്കുന്നതിന് കര്‍മ രംഗത്തിറങ്ങണമെന്ന് മഹല്ല് കമ്മിറ്റികള്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു.
'മുഹമ്മദ് നബി (സ) കുടുംബനീതിയുടെ പ്രകാശം' എന്ന പ്രമേയത്തില്‍ ജില്ലയിലെ മഹല്ലുകളിലും മദ്‌റസകളിലും റെയ്ഞ്ചുകളിലും നടന്നുവരുന്ന നബിദിന പരിപാടികളുടെ സമാപനം കുറിച്ചാണ് ചാവക്കാട് ജില്ലാനബിദിന സമ്മേളനം നടക്കുന്നത്.
മഹല്ലുകളില്‍ നിന്ന് പിരിച്ചെടുക്കുന്ന സംഖ്യ നാളത്തന്നെ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെക്രട്ടറി കൈപ്പറ്റി ജില്ലാ കമ്മിറ്റിയെ ഏല്‍പിക്കണമെന്ന് സംഘാടകസമിതിചെയര്‍മാന്‍ എസ്.എം.കെ തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം മുഹ്‌യുദ്ദീന്‍ മൗലവി, ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, കോഡിനേറ്റര്‍ ഇല്ല്യാസ് ഫൈസി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."