സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തു സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2016-17 അധ്യയനവര്‍ഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ്
സ്‌കോളര്‍ഷിപ്പ് , ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപ വീതവും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 6000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥിനികള്‍ക്ക് ഏഴായിരം രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണു പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെപോയവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ അന്‍പതു ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും കുടുംബ വാര്‍ഷികവരുമാനം ആറു ലക്ഷം രൂപയില്‍ താഴെയുള്ളവരും ആയിരിക്കണം. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് എസ്.ബി.ടി ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. അവസാന തീയതി ഡിസംബര്‍ 31. വിലാസം, ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം-33.ഫോണ്‍: 0471- 2302090, 2300524.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."