HOME
DETAILS
MAL
കല്‍ക്കരി കേസ്: വിചാരണ അടുത്ത വര്‍ഷം തുടങ്ങും
backup
December 22 2016 | 19:12 PM
ന്യൂഡല്‍ഹി:കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്ത ഉള്‍പ്പടെ നാലുപേരെ പ്രതിചേര്‍ത്ത് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ അടുത്ത വര്‍ഷം ഏപ്രില്‍ 17ന് തുടങ്ങും. ഡല്‍ഹി പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസ് ഇന്നലെ പരിഗണിച്ചെങ്കിലും അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. കബളിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരായി ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."