HOME
DETAILS

ന്യായാധിപന്‍മാര്‍ മൗനം വെടിയണം

  
backup
December 22 2016 | 22:12 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%97%e0%b4%a8%e0%b4%82-%e0%b4%b5

കോടതികളില്‍ മാധ്യമവിലക്ക് തുടങ്ങിയിട്ട് അഞ്ചുമാസം കഴിഞ്ഞു. രാഷ്ട്രപതിയും ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും കോടതികളില്‍ തുടരുന്ന മാധ്യമവിലക്കിന് പരിഹാരമുണ്ടായില്ല. ഏതാനും അഭിഭാഷകരുടെ മുഷ്‌ക് മാത്രമല്ല, മാധ്യമവിലക്കിനു പിന്നിലെന്ന് ഇപ്പോള്‍ സ്പഷ്ടമായിക്കൊണ്ടിരിക്കുന്നു. ന്യായാധിപന്മാര്‍ കോടതികളിലെ അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥയ്ക്ക് മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതിയും കേരള പത്രപ്രവര്‍ത്തക യൂനിയനും ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത് മുഖവിലയ്‌ക്കെടുക്കേണ്ടതാണ്. ഏതാനും അഭിഭാഷകര്‍ മാത്രം വിചാരിച്ചാല്‍ കോടതികളില്‍ മാധ്യമങ്ങളെ വിലക്കാനാകുമെന്ന് പൊതുസമൂഹം ഇപ്പോള്‍ വിശ്വസിക്കുന്നില്ല.
ജഡ്ജിമാരുടെ അകമഴിഞ്ഞ സഹായമായിരിക്കണം അഭിഭാഷകര്‍ക്ക് ഉത്തേജനം നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ നെടുംതൂണുകളായ ന്യായാസനങ്ങളെ സ്വാര്‍ഥ താല്‍പര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനെ ഉപകരിക്കൂ. അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനങ്ങളെയും ഏതാനും ചില അഭിഭാഷകര്‍ വിചാരിച്ചാല്‍ തടഞ്ഞു നിര്‍ത്താനാവുമെന്ന് വന്നാല്‍ അതിന് തടയിടേണ്ട ബാധ്യത ജഡ്ജിമാര്‍ക്കുണ്ട്. എന്തുകൊണ്ട് അവര്‍ ആ ബാധ്യത നിര്‍വഹിക്കാന്‍ തയ്യാറാകുന്നില്ല. കോടതികളിലെ മാധ്യമവിലക്കിന് ജഡ്ജിമാരുടെ മൗനാനുവാദം ഉണ്ടെന്ന് സംശയിക്കപ്പെടുന്നത് ഇതിനാലാണ്. രാജ്യത്തിന് ആകെ നാണക്കേട് വരുത്തിയ കോടതികളിലെ മാധ്യമവിലക്കിനെ സംബന്ധിച്ച് വീണ്ടുവിചാരത്തിന് സമയമായി. ജഡ്ജിമാരും അഭിഭാഷകരും ഇതിന് സന്നദ്ധമാവാത്തതില്‍ നിന്ന് തന്നെ കോടതികള്‍ക്കുള്ളില്‍ എന്തൊക്കെയോ ഒത്തുകളി നടക്കുന്നുണ്ടെന്ന് കരുതിയാല്‍ തെറ്റ് പറയാനാവുകയില്ല.
കഴിഞ്ഞ ജൂലൈ 20ന് ഹൈക്കോടതിക്കുള്ളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെയും തുടര്‍ന്നുണ്ടായ ലാത്തിചാര്‍ജിനെയും കുറിച്ച് അന്വേഷിക്കുവാന്‍ റിട്ട. ജസ്റ്റിസ് പി.എ മുഹമ്മദിനെ കമ്മീഷനായി നിയമിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നറിയില്ല. ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് മേലില്‍ അഭിഭാഷകരില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആ ഉറപ്പ് കാറ്റില്‍ പറക്കുവാന്‍ ഏറെ താമസം വേണ്ടി വന്നില്ല. വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ ജഡ്ജി എ. ബദ്‌റുദ്ദീന്റെ കണ്‍മുന്നില്‍ വച്ച് വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ആക്രമിക്കപ്പെട്ടത് ചീഫ് ജസ്റ്റിസ് നല്‍കിയ ഉറപ്പിന് ശേഷമായിരുന്നു. ജഡ്ജിക്ക് അന്ന് പൊലിസിനെ വിളിച്ച് അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാമായിരുന്നു. ഹൈക്കോടതിയെ വിവരം അറിയിക്കാമായിരുന്നു.
രണ്ടും ചെയ്യാത്ത സ്ഥിതിക്ക് ജഡ്ജിമാര്‍ക്കാണ് മാധ്യമവിലക്കിന് കൂടുതല്‍ താല്‍പര്യം എന്ന് വ്യക്തമാകുന്നു. എല്ലാം നിയന്ത്രിക്കാന്‍ അധികാരമുള്ള ജഡ്ജിമാര്‍ ജുഡീഷ്യല്‍ എമര്‍ജന്‍സി തുടരുന്നതിന് കൂട്ടുനില്‍ക്കുന്നതിന്റെ ഉള്ളുകള്ളിയാണ് പുറത്തുവരേണ്ടത്. ജനങ്ങള്‍ക്കുവേണ്ടി നിരീക്ഷിക്കുവാന്‍ കോടതി മുറികള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഒത്തുകളി നടത്തുവാന്‍ എളുപ്പമാണ്. അതായിരിക്കണം കോടതി മുറികള്‍ക്കുള്ളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏത് ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാരുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പത്രപ്രവര്‍ത്തക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട്ടു നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത് അടിവരയിടേണ്ട വസ്തുതയാണ്. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഒത്തുകളി പൊതുജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തന്നെ തകര്‍ക്കും. മാധ്യമ പ്രവര്‍ത്തകരുടെ കോടതിമുറിക്കുള്ളിലെ അസാന്നിധ്യം മനസ്സമാധാനമുണ്ടാക്കുന്നുവെന്ന് ഒരു യോഗത്തില്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് പറയാന്‍ കഴിഞ്ഞത് ഈ മാധ്യമ വിലക്ക് നല്‍കിയ ധൈര്യത്താലാണ്. നിര്‍ഭയമായും സത്യസന്ധമായും നീതിനിര്‍വഹണം നടത്തുന്ന ജഡ്ജിമാര്‍ മാധ്യമ സാന്നിധ്യത്തെ എന്തിന് ഭയക്കണം. ജഡ്ജിമാരും അഭിഭാഷകരും ഒത്തുകളിക്കുമ്പോള്‍ ജനതയുടെ ദുരന്തമാണ് സംഭവിക്കുന്നത്. കോടതി മുറികള്‍ക്കുള്ളില്‍ നടക്കുന്ന ഒത്തുതീര്‍പ്പുകള്‍ കുറേക്കൂടി ചങ്കൂറ്റത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോഴത്തെ അവസ്ഥ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമാകേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago