HOME
DETAILS

നോട്ട് അസാധുവാക്കല്‍: സര്‍വമേഖലയെയും തകര്‍ക്കുന്നു: കെ സുധാകരന്‍

  
backup
December 23 2016 | 00:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0-2

കല്‍പ്പറ്റ: നോട്ട് അസാധുവാക്കലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡ്ഢിത്തം നാടിന്റെ സര്‍വമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കെ സുധാകരന്‍. ഡി.സി.സി പ്രസിഡന്റായി ഐ.സി ബാലകൃഷ്ണന്‍ ചുമതലയേറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസുവാക്കല്‍ ബൂമറാങ് പോലെ മോദിയെ ചുറ്റുകയാണ്. ഭരണപരിഷ്‌ക്കാരമെന്ന പേരില്‍ ഏറ്റവും വലിയ വിഢിത്വം നടപ്പിലാക്കിയ പ്രധാനമന്ത്രിയായി മോദി മാറിക്കഴിഞ്ഞു. 50 ദിവസം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും തീരുമെന്നായിരുന്ന മോദിയുടെ വാദം. ഇല്ലെങ്കില്‍ തന്നെ കത്തിച്ചോളൂ എന്നായിരുന്നു മോദി പറഞ്ഞത്. അങ്ങനെയെങ്കില്‍ വെറും ഒമ്പത് ദിവസം കഴിഞ്ഞാല്‍ അമ്പത് ദിവസം പൂര്‍ത്തിയാവുമെന്നും ഇതുവരെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വേണ്ടത്ര ഗൃഹപാഠമില്ലാതെ നടപ്പിലാക്കിയതാണ് നോട്ട് അസാധുവാക്കല്‍ ഒരു ദുരന്തമായി മാറാന്‍ കാരണം. 15.5 ലക്ഷം കറന്‍സികള്‍ പിന്‍വലിക്കുമ്പോള്‍ അത്രയും തന്നെ അടിച്ചിറക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നോട്ടടിക്കാന്‍ കടലാസും മഷിയുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. ഏതൊരു പ്രസ്ഥാനത്തിനും കാലം നല്‍കുന്ന പരുക്കുകളുണ്ട്. എന്നാല്‍ അത് മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. കോണ്‍ഗ്രസിന്റെ തട്ടകമായ വയനാട്ടില്‍ പാര്‍ട്ടിയെ പൂര്‍വപ്രതാപത്തിലെത്തിക്കാന്‍ ഐ.സി ബാലകൃഷ്ണന്റെ നേതൃപാടവത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago