വീട് കത്തിയ നിരഞ്ജനയക്ക് കൂട്ടുകാരുടെ ക്രിസ്മസ്
പള്ളുരുത്തി:വീട് പൂര്‍ണമായും കത്തി പോയ മൂന്നാം ക്ലാസുകാരി നിരഞ്ജനയ്ക്ക് സഹപാഠികളുടെ ധനസമാഹരണം ക്രിസ്തുമസ് സമ്മാനമായി നല്‍കി.
കഴിഞ്ഞ എട്ടാം തീയതിയാണ് കുമ്പളങ്ങി അഴിക്കകം ആലുംപറമ്പില്‍ അജയന്റെ വീട് പൂര്‍ണമായും കത്തിയമര്‍ന്നത്. പനമ്പില്‍ മറച്ച വീട് ഏതാനും നിമിഷങ്ങള്‍ക്കുളില്‍ ചാരമായി മാറി. മത്സ്യതൊഴിലാളിയായ അജയന്റെ സൈക്കിള്‍ ഉള്‍പ്പെടെയുള്ളവ കത്തി പോയതിനാല്‍ മുമ്പോട്ടുള്ള ജീവിതം ദുര്‍ഘടമായിരുന്നു.രണ്ട് മക്കളുടെയും പഠിക്കാനുള്ള ബുക്കും വസ്ത്രങ്ങളും കത്തിനശിച്ചതിനാല്‍ നിരഞ്ജനയുടേയും സഹോദരന്റേയും പഠനവും താറുമാറായി. സഹപാഠിക്കും കുടുംബത്തിനുമുണ്ടായ തീരാ:ദുഖത്തിന് ആശ്വാസമേകിയാണ് കുമ്പളങ്ങി ഒ.എല്‍ എഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടുകാര്‍ വീട് നിര്‍മാണത്തിന് എളിയ ധനസമാഹരണം നടത്തിയത്.പരസ്പരം ക്രിസ്മസ് സമ്മാനം നല്കുന്ന പതിവ് ചടങ്ങ് ഒഴിവാക്കി ആ പണം നിരജ്ഞനയ്ക്ക് ഗിഫ്റ്റായി നല്‍കുന്നതിന് നേതൃത്വം നല്‍കിയത്. പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ സെനോബി എന്നിവരുടെ നേത്യത്യത്തിലാണ് കുട്ടികളില്‍ നിന്നും ശേഖരിച്ച ഫണ്ട് നിരജ്ഞനയുടെ പിതാവ് അജയന് നല്‍കിയത് ഹയര്‍ 1 സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേഴ്‌സി ജൂഡി, പി.ടി.എ പ്രസിഡന്റ് ജൂഡ്, ജോണി ഉരുളോത്ത് പറമ്പില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."