HOME
DETAILS
MAL
കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദേശിയെ രക്ഷപ്പെടുത്തി
backup
December 23 2016 | 00:12 AM
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കുളിക്കാനിറങ്ങിയ സ്വിറ്റ്സര്‍ലണ്ട് സ്വദേശിനി ഒഴുക്കില്‍പ്പെട്ടു.
നോര്‍ത്ത് കടപ്പുറത്ത് നീന്തവെ കപ്പല്‍ ചാലില്‍ അടി ഒഴുക്കില്‍പ്പെട്ട് ഇവര്‍ കരച്ചില് തുടങ്ങി. ഇതോടെ കടപ്പുറത്തുണ്ടായിരുന്നവര് ലൈഫ് ഗാര്‍ഡിനെ വിവരം അറിയിച്ചു.വിവരമറിഞ്ഞ് ടൂറിസം പൊലീസും സ്ഥലത്തെത്തി.
തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിലാണ് വിദേശിയെ കരക്കെത്തിക്കാനായത്.രക്ഷാപ്രവര്‍ത്തനത്തിന് കടപ്പുറത്ത് റബ്ബര്‍ ബോട്ട് ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ അസൗകര്യങ്ങളുടെ നടുവിലാണ് ലൈഫ് ഗാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ടായിരത്തോളം നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു .ഫോര്‍ട്ടുകൊച്ചി പ്രഭാപൂരിതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."