മാമ്പുഴയില്‍ തടയണ നിര്‍മിക്കണം: ജനകീയ കൂട്ടായ്മ
പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും, കൃഷി ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നതിന് വേണ്ടിയും ശാശ്വത പരിഹാരം കാണുന്നതിനായി മാമ്പുഴയിലെ കടുപ്പിനി ഭാഗത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് വേണ്ടി ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
മാമ്പുഴ സംരക്ഷണ സമിതി കോഡിനേറ്ററായ മഠത്തില്‍ അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.ടി ബീരാന്‍ കോയ, ബ്ലോക്ക് മെമ്പര്‍ പി. റംല, വാര്‍ഡ് മെമ്പര്‍ പി.എം സൗദ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. രമാനന്ദന്‍, എ.ഷിയാലിക്കോയ, വി. മുസ്തഫ, പി. പവിത്രന്‍, സി. മുസ്തഫ, ടി. മൊയ്തീന്‍ കോയ, ഇ. രമേഷന്‍ എന്നിവര്‍ സംസാരിച്ചു. എം. ആഷിക്ക് കള്ളിക്കുന്ന് സ്വാഗതവും പി. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."