HOME
DETAILS
MAL
'സംസ്ഥാന സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ട അവസാനിപ്പിക്കുക'
backup
December 23 2016 | 00:12 AM
പന്തീരാങ്കാവ്: സംഘ്പരിവാരിന്റെ നിര്‍ദേശാനുസരണം സാംസ്‌കാരിക പ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും തിരഞ്ഞ് പിടിച്ച് കരിനിയമം അടിച്ചേല്‍പ്പിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം പ്രതിഷേധിച്ചു. കേരള ആഭ്യന്തര വകുപ്പിന്റെ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ദളിത് - ന്യൂനപക്ഷ വേട്ടക്ക് കുഴലൂത്താണെന്ന് യോഗം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."