ജെ.സി.ഐ സ്ഥാനാരോഹണവും പ്രോജക്ട് ഉദ്ഘാടനവും
ആലപ്പുഴ: ജെ സി ഐ ആലപ്പുഴ വേമ്പനാട് ലേക്ക് സിറ്റി 2017 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ട് ഉദ്ഘാടനവും ഇന്ന് വൈകിട്ട് 7ന് ഹോട്ടല്‍ റോയല്പാര്ക്കില് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ പ്രസിഡന്റ് എം മുരളി അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് കര്‍മ്മ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മേഖലാ ഭാരവാഹികളായി ഡോ. അഭിലാഷ്, ശ്യാം ശിവാനന്ദന്, ഭാരവാഹികളായ ലൂയിസ് എം ആന്റണി, ടോംസ് ആന്റണി, വിനുവിശ്വനാഥ് എന്നിവര്‍ സംസാരിക്കും. മെഡിക്കല്‍ ക്യാംപുകള്‍, പരിശീലന പരിപാടികള്‍, സ്നേഹപാഥേയം, ബഡ്സ് ഗാലാ, ലഹരി വിമോചന പരിപാടികള്‍, വനിതാ ദിനാചരണം, സ്റ്റാര്‍സ് ഓഫ് റ്റുമാറ്റോ, സ്കൂള്‍ ദത്തെടുക്കല്‍, ആലപ്പുഴ 2020, കിഡ്സ് ഫെസ്റ്റ്, കുടിവെള്ള പദ്ധതി, കരിയര്‍ ഗൈഡന്‍സ്, കാന്‍സര്‍ നിര്‍ണ്ണയ ക്യാംപ്, ജേസീ വാരാചരണം തുടങ്ങി 15 ഓളം വിഭാഗങ്ങളിലായി നൂറോളം കര്‍മ്മ പരിപാടികളാണ് പുതിയ വര്‍ഷത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭാരവാഹികളായി ലൂയിസ് എം ആന്റണി (പ്രസിഡന്റ്), വിനു വിശ്വനാഥ് (സെക്രട്ടറി), സജി ജോസഫ് (ട്രഷറര്‍), ഫെലിക്സ് ഫേബര്‍, സാബു ജോസഫ്, ഗോപകുമാര്‍, എസ് സുബ്രഹ്മണ്യ അയ്യര്‍, ബിനോജ്, ഡി (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം മുരളി, സെക്രട്ടറി ലൂയിസി എം ആന്റണി ടോംസ് ആന്റണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."