ക്യാഷ്ലെസ് ഡിജിറ്റല്‍ വെള്ളമുണ്ട ശില്പശാല
വെള്ളമുണ്ട: ക്യാഷ്ലെസ്സ് ഡിജിറ്റല്‍ വെള്ളമുണ്ട എന്ന വിഷയത്തില്‍ അക്ഷയകേന്ദ്രവും വികാസ്പീഡിയയും ചേര്‍ന്ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ പഞ്ചായത്തുതല ശില്‍പ്പശാല സംഘടിപ്പിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കാനും എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എടുക്കാനും അക്കൗണ്ട് ഉള്ളവര്‍ ഫോണ്‍ നമ്പറും, ആധാര്‍ നമ്പറും, ഇ മെയില്‍ വിലാസവും ബാങ്കുകളില്‍ രജിസ്റ്റര്‍ ചെയ്യുവാനും തീരുമാനമായി. ശില്പശാല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സക്കീന കുടുവ ഉദ്ഘാടനം ചെയ്തു. ടി സുരേഷ് അധ്യക്ഷനായി. വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി ഷിബു, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ എം സുരേന്ദ്രന് എന്നിവര്‍ ക്ലാസ്സെടുത്തു. കേരള ഗ്രാമീണബാങ്ക് സീനിയര്‍ മാനേജര്‍ എ.എ അഗസ്റ്റ്യന്‍, എസ്.ബി.ഐ ബ്രാഞ്ച് മാനേജര്‍, നിഖില്‍ ശശിധരന്, അക്ഷയ സംരംഭക പി സഫിയ, വെള്ളമുണ്ട പബ്ലിക് ലൈബ്രറി സെക്രട്ടറി എം മണികണ്ഠന്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്റ് പി.വി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."