കിണറില്‍ വെള്ളമുണ്ട്; കര്‍ഷകര്‍ക്ക് ഉപകാരമില്ല
നായ്ക്കട്ടി: കടുത്ത വരള്‍ച്ചയിലും നിറഞ്ഞുനില്ക്കുന്ന കിണര്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നില്ല. നെന്മേനി പഞ്ചായത്തിലെ അരിമാനിയില് ബ്ലോക്ക് പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കിണറാണ് പ്രദേശത്തെ നെല്‍കര്‍ഷകര്‍ക്ക് ഉപയോഗപ്പെടാതെ കിടക്കുന്നത്.
പത്ത് വര്‍ഷം മുമ്പാണ് അരിമാിനിയില് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പൊതുകിണര്‍ നിര്‍മിച്ചത്. കടുത്ത വേനലിലും ഇതില്‍ നിറയെ വെള്ളമുണ്ട്. പ്രദേശത്തേക്ക് മോട്ടോര്സ്ഥാപിച്ച് പമ്പിങ് നടത്തിയാല്‍ സമീപത്തെ ഏക്കറുകണക്കിന് വയലില്‍ വെള്ളം എത്തിക്കാനും ഇതുവഴി കൃഷിയിറക്കാനും കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തവണ കാവലര്ഷവും തുലാമഴയും കൈവിട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ ഏക്കറുകണക്കിന് നെല്‍കൃഷി ഉണങ്ങി നശിച്ചിരുന്നു. ആ സാഹചര്യത്തില്‍ ഈ കിണറിലെ വെള്ളം കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള നടപടി ഉണ്ടാവണമന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."