ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ ബാധ്യത: റഷീദലി ശിഹാബ് തങ്ങള്‍ 'മന്‍സില്‍ തൈ്വബ' ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
തൊടുപുഴ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും സഹജീവികളോട് കരുണ കാണിക്കുക എന്നത് ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സെയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സുന്നി യുവജന സംഘം (എസ്.വൈ.എസ്) ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നിര്‍മിച്ചുനല്‍കിയ രണ്ടാം 'മന്‍സില്‍ തൈ്വബ' ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ എസ്.വൈ.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം സമുദായം അര്‍ഹമായ പിന്തുണയാണ് നല്‍കി വരുന്നത്. സമൂഹ കൂട്ടായ്മയിലൂടെ സേവനം നടത്താന്‍ മനുഷ്യ സമൂഹത്തിന് കഴിയണമെന്നും മാനുഷികമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും തങ്ങള്‍ പറഞ്ഞു. 'മന്‍സില്‍ തൈ്വബ' ഭവനത്തിന്റെ താക്കോല്‍, ഹംസ മുസ്‌ലിയാര്‍ക്ക് റഷീദലി തങ്ങള്‍ കൈമാറി.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണവും അഹ്‌ലുസുന്ന പാഠശാല സംസ്ഥാന കണ്‍വീനര്‍ കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ ആമുഖപ്രഭാഷണവും നിര്‍വഹിച്ചു. ഹനീഫ് കാശിഫി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി മുഖ്യാതിഥിയായി.
മുഹമ്മദ് വെട്ടിക്കല്‍, സി.എം.അബ്ദുല്‍ റഹീം, വി.എ.സുലൈമാന്‍, അലിയാര്‍ കളരിപ്പറമ്പില്‍, അബ്ബാസ് പഴേരി, എം.എസ് ഹാഷിം ബാഖവി, പി.ഇ.മുഹമ്മദ് ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, എ.എച്ച്.ഷാജഹാന്‍ മൗലവി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുറഹ്മാന്‍ സഅ്ദി, അഷ്‌റഫ് അഷ്‌റഫി, പി.എസ്.അബ്ദുല്‍ ജബ്ബാര്‍, സി.ഇ.മൈതീന്‍ ഹാജി, എ.ബി.സൈതലവി, അലിക്കുഞ്ഞ് വാത്ത്‌ശേരി, അഡ്വ.സി.കെ.ജാഫര്‍, പി.ഇ അബ്ദുല്‍ അസീസ്, പി.എസ്.മുഹമ്മദ്, നിസാര്‍ മലങ്കര, എം.എം.ഫത്തഹുദ്ദീന്‍, കെ.എച്ച്.അബ്ദുല്‍ കരീം മൗലവി, പി.ഇ.ഹുസൈന്‍, ഇസ്മായില്‍ ഫൈസി, സി.എച്ച്.ഇബ്രാഹിംകുട്ടി, അബ്ദുല്‍ഖാദര്‍ ഹാജി, മൂസ പുതിയകുന്നേല്‍, അബ്ദുല്‍ ഖാദര്‍ ടി.എം., ടി.എച്ച്.സുബൈര്‍, പി.എം.മീരാക്കുട്ടി, പി.പി.അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.എസ്. സുബൈര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ പുഴക്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."