വരണം സൈബര്‍, വ്യവസായ പാര്‍ക്കുകള്‍
പയ്യന്നൂര്‍/മട്ടന്നൂര്‍: ഉത്തരമലബാറിന്റെ ഐ.ടി സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി ആരംഭിച്ച കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് ഇപ്പോഴും യാഥാര്‍ഥ്യത്തിലെത്തിയില്ല. 2010ല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണു പാര്‍ക്കിനു തറക്കല്ലിട്ടത്. ചുറ്റുമതില്‍ നിര്‍മാണം മാത്രമാണു പൂര്‍ത്തിയായത്. 5000 ചതുരശ്രയടി വിസ്തൃതിയില്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നുണ്ട്. നബാര്‍ഡ് ധനസഹായത്തില്‍ 23 കോടി രൂപ ചെലവിലാണു നിര്‍മാണം. പയ്യന്നൂരില്‍ നിന്നു 14 കിലോമീറ്റര്‍ ദൂരെയുള്ള പാര്‍ക്കിലെത്താന്‍ ഇടുങ്ങിയ റോഡാണ്. ഇതിനു മാറ്റംവരണം.
പ്രത്യക്ഷമായും പരോക്ഷമായും 1500ല്‍ കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന ലക്ഷ്യത്തോടെയാണു മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി 200 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ചുറ്റുമതില്‍ കെട്ടിയതല്ലാതെ ആറുവര്‍ഷം കഴിഞ്ഞിട്ടും കെട്ടിട നിര്‍മാണം പോലും ആരംഭിച്ചിട്ടില്ല. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ഇവിടെയും തറക്കല്ലിട്ടത്. അഞ്ചുകോടി രൂപ ചെലവില്‍ വ്യവസായപാര്‍ക്കും അനുബന്ധമായി പ്ലാസ്റ്റിക്ക് സംസ്‌കരണ യൂനിറ്റും സ്ഥാപിക്കാനായിരുന്നു പദ്ധതി. ജില്ലയില്‍ നിന്നുള്ള ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയായി എത്തുന്നതോടെ രണ്ടു പദ്ധതികളും പൂര്‍ത്തിയാകുമെന്നു നമുക്കു പ്രതീക്ഷവയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."