പുതുവത്സരാഘോഷം മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടിയെന്ന് കലക്ടര്‍
തിരുവനന്തപുരം: ക്രിസ്മസ് ,പുതുവത്സരാഘോഷവേളകളില്‍ മദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ ഉപയോഗം മൂലമുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു. ഇതിനായി ജില്ലയില്‍ എക്‌സൈസ് വകുപ്പ് വാഹനപരിശോധനകളും റെയ്ഡുകളും ശക്തമാക്കുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അറിയിച്ചു.
സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവസംബന്ധിച്ച പരാതികള്‍ ഏത് സമയത്തും സ്വീകരിക്കുന്നതിനും നടപടി എടുക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം നെടുമങ്ങാട്, ചിറയിന്‍കീഴ്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ സൈ്ട്രക്കിങ് ഫോഴ്‌സ് ടീമും രൂപീകരിച്ചു കഴിഞ്ഞതായി എക്‌സൈസ് അസി. കമ്മിഷണര്‍ എസ്. മുഹമ്മദ് ഉബൈദ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും 0471 2473149 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി പദാര്‍ഥങ്ങളുടെ ഉല്‍പാദനം, വിപണനം, കടത്ത് എന്നിവ കര്‍ശനമായി തടയുന്നതിന് ചെക്ക്‌പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കുമെന്നും ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളടക്കം നിരീക്ഷിക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാര മേഖലകളിലും ഇക്കാലയളവില്‍ പരിശോധന ശക്തമാക്കും.
തമിഴ്‌നാടുമായി ചേര്‍ന്ന് സംയുക്തപരിശോധനയും അതിര്‍ത്തി പ്രദേശങ്ങളില്‍ പട്രോളിങ്ങും നടത്തും.
യോഗത്തില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."