അപകടങ്ങള്‍ എങ്ങനെ..?
അപകടങ്ങള്‍ പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം.ഡ്രൈവറുടെ അനാസ്ഥ, അശാസ്ത്രീയമായി റോഡില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ എന്നിവ ചില ഘടകം മാത്രമാണ്. അത്തരം വളരെ പ്രകടമായ ചില സംഗതികളില്‍ നടപടി എടുത്തു പ്രശ്‌നം അവസാനിപ്പിക്കുകയല്ല വേണ്ടത്. വര്‍ഷം തോറും നാല്‍പതിനായിരത്തോളം റോഡപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന നാടാണ് കേരളം. അപ്പോള്‍ അപകടകരമായ ചരക്കുകള്‍ കടത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്താനും മുന്‍കരുതലുകള്‍ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുമുള്ള ബാധ്യത അധികൃതര്‍ക്കുണ്ട്.
വേഗ നിയന്ത്രണത്തിനും മോണിറ്ററിങിനുമായി ഇത്തരം വണ്ടികളില്‍ സ്ഥാപിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ അവയില്‍ ഉണ്ടോ എന്ന് പരിശോധിക്കണം. പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാര്‍ മാത്രമേ ഇത്തരം വണ്ടികള്‍ ഓടിക്കാവൂ.
അതുപോലെ തന്നെ പരിശോധിക്കേണ്ട മറ്റൊരു ഘടകമാണ് ഈ വാഹനങ്ങളുടെ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും പോരായ്മകളുണ്ടോ എന്നത്. ടാങ്കുകളില്‍ നിറച്ചിരിക്കുന്ന ദ്രാവകം, വാഹനം വളവുകള്‍ തിരിയുമ്പോള്‍ വശങ്ങളിലേയ്ക്ക് ആഞ്ഞടിച്ച് കനത്ത മര്‍ദം പ്രയോഗിക്കാനുള്ള സാധ്യതയുണ്ട്.വളവുകളില്‍ ടാങ്കര്‍ ലോറികള്‍ മറിയുന്നതിന് പലപ്പോഴും കാരണമാകുന്നത് 'സ്ലോഷിങ് (ടഹീവെശിഴ)' മൂലമുണ്ടാകുന്ന ഈ ബലമാണ്.
ഇതിനൊക്കെ പുറമെയാണ് അശാസ്ത്രീയമായ റോഡുനിര്‍മാണവും വേണ്ട രീതിയില്‍ കേടുപാടു തീര്‍ക്കാത്ത റോഡുകളും. നാഷണല്‍ ഹൈവേയും അതിലെ പാലങ്ങളും വേണ്ടവിധം പരിപാലിക്കാതെ, ഇരുഭാഗത്തും ജനവാസമുള്ള നിലവാരമില്ലാത്ത റോഡുകളിലൂടെ ടാങ്കര്‍ലോറികളെ കടത്തിവിടുന്ന പതിവുമുണ്ട്. പൊതു ഗതാഗത സൗകര്യങ്ങളും പൊതു നിരത്തുകളും മെച്ചപ്പെടുത്തുന്നതിനേക്കാള്‍ അതിവേഗ പാതകളും സ്‌പെഷ്യല്‍ കോറിഡോറുകളും രൂപകല്‍പ്പന ചെയ്യുന്നതിലാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്നതും പ്രശ്‌നമാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."