മാധ്യമപ്രവര്‍ത്തകനെതിരേ എസ്.ഐയുടെ പ്രതികാരം; പ്രതിഷേധം ശക്തം
നിലമ്പൂര്‍: മാധ്യമ പ്രവര്‍ത്തകനെതിരേ കള്ളക്കേസെടുത്ത വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്റെ നടപടിക്കെതിരേ രാഷ്ട്രീയ സംഘടനകളും രംഗത്ത്. എസ്.ഐയുടെ നടപടിയില്‍ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ സംഘടനകള്‍ പ്രതിഷേധിച്ചു. എസ്.ഐയുടെ നടപടിക്കെതിരേ വാര്ത്തചെയ്ത വൈരാഗ്യത്തിനാണ് മാധ്യമപ്രവര്ത്തകന് ഉമ്മറിനെയും കുടുംബത്തേയും എസ്.ഐ നിരന്തരം വേടയാടുന്നതെന്നും ബി.ജെ.പി-ആര്.എസ്.എസ് വര്ഗീയപ്രീണനയം തുടരുന്ന എസ്.ഐക്കെതിരേ കര്‍ശനനിയമനടപടി സ്വീകരിക്കണമെന്നും സി.പി.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷന് അധ്യക്ഷനായി. എസ്.ഐയുടെ നടപടി കുറ്റകരമാണെന്നും, എസ്.ഐക്കെതിരെ അന്വേഷണം വേണമെന്നും സി.പിഐ നിലമ്പൂര്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ ജനാധിപത്യവ്യവസ്ഥയുടെ നാലാം തൂണുകളായ മാധ്യമപ്രവര്‍ത്തനത്തെ അടിച്ചൊതുക്കമെന്ന എസ്ഐയുടെ നിലപാട് നീതികരിക്കാനാവില്ല. ഇത്തരത്തിലുള്ളവര്‍ പൊലിസിനുതന്നെ അപമാനമാണ്. പത്രധര്‍മം നടത്തുന്നവരെ നിരന്തരം പീഡിപ്പിക്കുന്നത് സംബന്ധിച്ച് നീതിപൂര്‍വമായി അന്വേഷിക്കാന്‍ ജില്ലാ പൊലിസ് മേധാവി തയാറാകണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എം മുജീബുറഹ്മാന്‍ അധ്യക്ഷനായി.
എസ്.ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. സ്വതന്ത്ര പത്രപ്രവര്‍ത്തനം സാധ്യമാക്കുന്ന തരത്തില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി ഹംസ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."