പൊന്നാനി തീരദേശ പൊലിസ് സ്റ്റേഷന് ജനുവരിയില്‍ കമ്മിഷന് ചെയ്യും
പൊന്നാനി: നിര്‍മാണം പൂര്‍ത്തിയായ പൊന്നാനി തീരദേശ പൊലിസ് സ്റ്റേഷന് ജനുവരിയില്‍ കമ്മിഷന് ചെയ്യും. സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയ പൊന്നാനിയിലെ തീരദേശ പോലിസ് സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ കാട് പിടിച്ച് കിടക്കുകയാണ്. എത്രയും പെട്ടെന്ന് സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാത്തതിനാല്‍ സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിരുന്നില്ല. ഇപ്പോള്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ച സാഹചര്യത്തിലാണ് തീരദേശ പോലിസ് സ്റ്റേഷന് ജനുവരിയില്‍ കമ്മിഷന് ചെയ്യുന്നത്. പൊന്നാനിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് അഞ്ചിടങ്ങളിലെയും തീരദേശ പോലിസ് സ്റ്റേഷനുകള്‍ ജനുവരിയില്‍ കമ്മിഷന് ചെയ്യും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."