പൊന്നാനി നഗരസഭയിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ 'സ്മാര്‍ട്ടാകുന്നു'
പൊന്നാനി: പൊന്നാനി നഗരസഭാ പരിധിയിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ സ്മാര്‍ട്ടാകുന്നു. ഇതിന്റെ ആദ്യപടിയായി സ്റ്റാന്‍ഡുകള്‍ക്ക് നമ്പറിടുന്ന പ്രക്രിയകള്‍ക്ക് തുടക്കമായി.
കേരളത്തിലെ ഏറ്റവും വലിയ നഗരസഭകളിലൊന്നായ പൊന്നാനിയിലെ ഓട്ടോകളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരശേഖരണമാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഓട്ടോപാര്‍ക്കിങ്ങിനെച്ചൊല്ലി ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇതോടെ ശാശ്വത പരിഹാരമാകും .ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം പലപ്പോഴും അടിപിടിയിലാണ് അവസാനിക്കാറ്.
പൊന്നാനിയിലെ മൊത്തം ഓട്ടോറിക്ഷകളുടെ എണ്ണവും പെര്‍മിറ്റുള്ള ഓട്ടോകളുടെ എണ്ണവും സ്റ്റാന്‍ഡുകളുടെ എണ്ണവുമാണ് ട്രാഫിക് നവീകരണ സമിതി ശേഖരിക്കുന്നത് .ബിയ്യം ഓട്ടോസ്റ്റാന്‍ഡ് ഇനി ഒന്നാം നമ്പര്‍ ഓട്ടോസ്റ്റാന്‍ഡായി അറിയപ്പെടും .ഇത്തരത്തില്‍ പുതുപൊന്നാനി വരെയുള്ള സ്റ്റാന്‍ഡുകള്‍ക്ക് നമ്പര്‍ നല്‍കും .നേരത്തേ അനധികൃത സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഒരു വിഭാഗം തൊഴിലാളികള്‍ ആരോപിച്ചിരുന്നു .നമ്പറുകള്‍ നല്‍കുന്നതോടെ അതിനും പരിഹാരമാകും .
അപകടങ്ങള്‍ കുറക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ പരിശീലന ക്ലാസുകള്‍ നല്‍കും .ഇത് കൂടാതെ ഓട്ടോ ഡ്രൈവര്‍മാരുടെ സമ്പൂര്‍ണ വിവരശേഖരണവും നടത്തും .ഈ വിവരങ്ങളെല്ലാം ട്രാഫിക് ക്രമീകരണ സമിതിയുടെയും ആര്‍ ടി ഒ യുടെയും കൈവശം ലഭ്യമാകുന്ന തരത്തിലായതിനാല്‍ അനധികൃത ഓട്ടോ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും .വിവിധ സ്റ്റാന്‍ഡുകളില്‍ ചെന്നുള്ള വിവരശേഖരണത്തിന് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്കുഞ്ഞി , തഹസില്‍ ദാര്‍ ഹരീഷ് ,പൊന്നാനി സി ഐ ജോണ്‍സണ്‍ ,എസ് ഐ ശശീന്ദ്രന്‍ ,ആര്‍ ടി ഒ നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."