കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ പ്രത്യേക സ്ക്വാഡ്
മലപ്പുറം: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ക്കു മുന്നോടിയായി പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
സ്ക്വാഡുകള്‍ വിപണന കേന്ദ്രങ്ങള്‍ പരിശോധിച്ച് സാധനങ്ങളുടെ വില വിവരങ്ങള്‍ സംബന്ധിച്ചിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ക്കും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവര്‍ക്കും റേഷന്‍ സാധനങ്ങള്‍ തിരിമറി നടത്തുന്നവര്‍ക്കും പുഴ്ത്തിവയ്ക്കുന്നവര്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍, ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട്, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര്, ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാതല സ്ക്വാഡും താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായ താലൂക്കുതല സ്ക്വാഡും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."