ഇനി എയര്‍ ഇന്ത്യ ജീവനക്കാര്‍ 'ജയ് ഹിന്ദ് 'ആശംസകള്‍ നേരണം
ന്യൂഡല്‍ഹി: ടേക്ക് ഓഫിന് മുന്‍പ് പൈലറ്റ് യാത്രികരോട് ജയ്ഹിന്ദ് പറയണമെന്ന പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ. പൈലറ്റ് അടക്കമുള്ള സ്റ്റാഫുകളെ നല്ലനടപ്പിലാക്കാനാണ് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ രംഗത്തുവന്നത്. ഫ്‌ളൈറ്റ് വൈകുന്നതില്‍ അക്ഷമരാകുന്ന യാത്രികരില്‍ 'ജയ് ഹിന്ദ്' വലിയ മാറ്റമുണ്ടാക്കുമെന്നാണ് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനിയുടെ വാദം.
എയര്‍ ഹോസ്റ്റസുമാര്‍ യാത്രികരോട് വിനയപൂര്‍വം പെരുമാറണം.'പുഞ്ചിരി തൂകി യാത്രികരെ സ്വീകരിച്ചാല്‍ നല്ല കാര്യം' ലോഹാനി പറഞ്ഞു. യാത്രികര്‍ക്ക് യാതൊരുവിധ അസൗകര്യവും വരാതിരിക്കാന്‍ സ്റ്റാഫ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. യാത്രികരും വിമാന സ്റ്റാഫുകളും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതും ഇതേതുടര്‍ന്ന് ഫ്‌ളൈറ്റ് സര്‍വിസുകള്‍ മുടങ്ങുന്നതും സ്ഥിരമായതോടെയാണ് പുതിയ നിര്‍ദേശങ്ങള്‍.
യാത്രികരെ സ്വീകരിക്കുന്ന വേളയിലും യാത്രികര്‍ വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോഴും എയര്‍ഹോസ്റ്റസുമാര്‍ നമസ്‌കാര്‍ പറയണം. യാത്രക്കാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണം. യാത്രികരുടെ യാത്രാസാധനങ്ങള്‍ വിമാനത്തില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും അതീവശ്രദ്ധ വേണമെന്നും പുതിയ നിര്‍ദേശങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."