സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്
പാലക്കാട്: സംസ്ഥാനത്ത് വ്യാജ മദ്യദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. എക്‌സൈസ് പൊലിസ് വകുപ്പുകള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം ലക്ഷ്യമാക്കി വ്യാജ മദ്യ ഉല്‍പാദനവും, വില്‍പനയും നടത്താന്‍ മദ്യലോബികള്‍ രംഗത്തിറങ്ങിയതായി ഇന്റലിജന്‍സിന് വിവരം കിട്ടിയിരുന്നതിനെ തുടര്‍ന്നാണ് പരോശോധന കാര്‍ശനമാക്കാന്‍ എക്‌സൈസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുമുണ്ട്. സമ്പൂര്‍ണ മദ്യനിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം ഒട്ടുമിക്ക മദ്യവില്‍പന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാത്തത് മദ്യലോബിയുടെ നട്ടെല്ലു തന്നെ തകര്‍ത്തിരുന്നു. അതിനെ മറികടക്കാന്‍ വ്യാജമദ്യലോബി ശക്തിയായി പ്രവര്‍ത്തനം തുടങ്ങിയതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ വാഷ് കണ്ടെത്തല്‍. അന്യസംസ്ഥാനത്തില്‍നിന്ന് ആഡംബരവാഹനങ്ങളില്‍ കടത്തുന്ന അനധികൃത മദ്യക്കടത്ത് കനത്ത പരിശോധനകളിലൂടെ കണ്ടെത്താനുള്ള ശ്രമവും എക്‌സൈസ് വകുപ്പ് നടത്തിവരുന്നുണ്ട്.
കേന്ദ്രഭരണ പ്രദേശങ്ങളിലും മദ്യനിരോധനം വരുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൂടി നടപ്പിലാകുന്നതോടെ വ്യാജ മദ്യനിര്‍മാണം കൂടുതലാകാന്‍ സാധ്യതയുണ്ട്. വ്യാജ മദ്യനിര്‍മാണവും വിതരണവും സര്‍ക്കാരിന് നികുതിയിനത്തില്‍ വലിയ നഷ്ട്ടമുണ്ടാക്കും. കേരളത്തിലെ മൊത്തം മദ്യപാനികളുടെ ജീവന്‍തന്നെ അപകടപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ മദ്യലോബി പ്രവര്‍ത്തിക്കാനിടയുണ്ട്.
കഴിഞ്ഞ ദിവസം പറളി ചെറുമലയില്‍ 300 ലിറ്റര്‍ വാഷ് കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പാറ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കുടങ്ങളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 300 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. കണ്ടെത്തിയ വാഷ് അവിടെത്തന്നെ നശിപ്പിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ട്ടര്‍ കെ.എസ്. പ്രശോഭ്, പ്രിവന്റീവ് ഓഫിസര്‍ കെ.എസ്. സജിത്ത്, സിവില്‍ ഓഫിസര്‍ എം.കെ. ഷാജികുമാര്‍, മണികണ്ഠന്‍ ഡ്രൈവര്‍ സുധീഷ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."