ഗൈല്‍ വാതക പൈപ്പ് ലൈന്‍; ഓഫിസ് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
ആനക്കര: ഗൈല്‍ വാതക പൈപ്പ് ലൈന്‍ നിര്‍മാണത്തിന്റെ ഭാഗമായുളള ഓഫിസ് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. പടിഞ്ഞാറങ്ങാടി കൂറ്റനാട് റോഡരികിലെ കരിമ്പക്കു സമീപം ഗൈല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ സെക്ഷന്‍ ഓഫിസ് നിര്‍മാണമാണ് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.
കരിമ്പ പാലക്കപീടിക സെന്ററിലാണ് പദ്ധതിയുടെ സെക്ഷന്‍ ഓഫിസ്. കണ്ട്രോള് റൂം എന്നിവ നിര്‍മിക്കുന്നത്. ഇതിനാവശ്യമായ സ്ഥലത്തിന്റെ ചുറ്റുമതില്‍ നിര്‍മാണമാണ് നാട്ടുകാര്‍ തടഞ്ഞത്. രണ്ട് എന്‍ജിനീയര്‍മാര്‍ ഉള്‍പടെയുളള തൊഴിലാളികളെ പ്രതിേഷധക്കാര്‍ മടക്കിയയച്ചു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്തരുമായുളള ചര്‍ച്ചയുടെ ഫലമായി ഒരാഴ്ച്ചക്കുളളില്‍ കലക്ടര്‍ ഉള്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വന്ന് നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമെ നിര്‍മാണം ആരംഭിക്കുകയുളളുവെന്ന എന്ന ഉറപ്പിന് മേലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സമരത്തിന് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."