റെയില്‍വേയുടെ വിശ്രമ മുറികള്‍ അടഞ്ഞുതന്നെ
കണ്ണൂര്‍: യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാവുന്ന രീതിയില്‍ പണി പൂര്‍ത്തിയായിട്ടും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറികള്‍ക്ക് വിശ്രമം. സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെത്തുന്നവര്‍ക്ക് താമസിക്കുന്നതിനായി കണ്ണൂര്‍ നഗരത്തില്‍ താമസ സ്ഥലത്തിനായി ഇപ്പോഴെ ആളുകള്‍ പരക്കം പായുമ്പോഴാണ് റെയില്‍വേക്ക് വരുമാനം നേടിക്കൊടുക്കുന്ന വിശ്രമ മുറികള്‍ തുറന്നു കൊടുക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത്.
വിശ്രമ മുറികളുടെ പണി 90 ശതമാനവും പൂര്‍ത്തിയായിട്ടു വര്‍ഷം ഒന്നു കഴിഞ്ഞു. ഒന്‍പതു വിശ്രമ മുറികളില്‍ ഇനി നേരിയ മിനുക്കുപണികള്‍ മാത്രമേ ബാക്കിയുള്ളൂ. നാല് എയര്‍കണ്ടീഷന്‍ മുറികളും നാല് ഓര്‍ഡിനറി മുറികളും ഒരു ഡീലക്സ് മുറിയുമാണ് യാത്രക്കാര്‍ക്കായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. മുറികള്‍ തുറന്നു കൊടുക്കാത്തതിനു കാരണങ്ങളും അധികൃതര്‍ക്ക് ചൂണ്ടിക്കാണിക്കാനാവുന്നില്ല.
സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ താമസിക്കുന്നതിനും മറ്റുമായി നഗരത്തിലെ ലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ നഗരത്തിലെ ലോഡ്ജുകളും മറ്റും ബുക്ക് ചെയ്തു കഴിഞ്ഞു.
ഇപ്പോഴും മത്സരാര്ഥികളും രക്ഷിതാക്കളും മുറികള്‍ക്കായി നെട്ടോട്ടത്തിലാണ്. റെയില്‍വേയുടെ വിശ്രമ മുറികള്‍ അടിയന്തിരമായി തുറന്നുകൊടുത്താല്‍ അതു നേരിയ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."