കുരുന്നുകളില്‍ കൗതുകമുണര്‍ത്തി പൈതൃക മ്യൂസിയത്തിലെ കാഴ്ചകള്‍
നീലേശ്വരം: കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഒരുക്കിയ പൈതൃക മൂസിയം പുതുതലമുറക്കു വിസ്മയമാകുന്നു. മഹാ ശിലായുഗത്തിലെ പണിയായുധങ്ങളും വിവിധയിനം മണ്‍പാത്രങ്ങളും വെണ്‍മഴുവും ജലസേചനത്തിന് ഉപയോഗിച്ചിരുന്ന ഉവ്വേണിയും എത്താംകോട്ടയും അളവുതൂക്ക ഉപകരണങ്ങളും മഞ്ചലും ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കാടിപ്പലക ഉള്‍പ്പെടെയുള്ള വിനോദ സാമഗ്രികളുമെല്ലാം പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
ഇതെല്ലാം പഴയ കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നവയാണെന്നു പഠനയാത്രയുടെ ഭാഗമായി സന്ദര്‍ശിച്ച തീര്‍ത്ഥങ്കര ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
ചരിത്ര വിഭാഗം അധ്യാപകരായ ഡോ. പി.ടി സെബാസ്റ്റ്യന്‍, നന്ദകുമാര്‍ കോറോത്ത് എന്നിവര്‍ പ്രാചീന വസ്തുക്കളുടെ പ്രത്യേകതയും ഉപയോഗവും വിദ്യാര്‍ഥികള്‍ക്കു വിവരിച്ചു കൊടുത്തു.
പ്രധാനധ്യാപകന്‍ കെ.ബാലഗോപാലന്‍, അധ്യാപകരായ പി സുമംഗലി, കെ.വി ചിത്ര, കെ.വി ഗീത, ടി ഇന്ദിര , എ ഗിരിജ, സ്‌കൂള്‍ സെക്രട്ടറി പ്രമോദ് കരുവളം എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."