മൂന്നു പൊതുതെരഞ്ഞെടുപ്പിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിരിച്ചത് 2,355 കോടി രൂപ
ന്യൂഡല്‍ഹി: 2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നടന്ന മൂന്നു പൊതുതെരഞ്ഞെടുപ്പുകള്‍ക്കു വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിരിച്ചെടുത്തത് 2,355.35 കോടി രൂപ. 2004, 2008, 2014 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് ഇത്രയും തുക പിരിച്ചത്. അസോസിയേഷന്‍സ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓരോ പാര്‍ട്ടിയും പിരിച്ചെടുത്ത തുകയുടെ കണക്കും ഇതൊടൊപ്പമുണ്ട്. ഇതില്‍ 1039.06 കോടി പണമായും 1299.53 കോടി ചെക്കായും രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറത്തുവിട്ട കണക്കു പ്രകാരം അവര്‍ സ്വരൂപിച്ച ഫണ്ട് 16.76 കോടി രൂപ മാത്രമാണ്.
2004 ജനുവരിക്കും 2015 ഡിസംബറിനും ഇടയില്‍ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പും 71 നിയമസഭാ തെരഞ്ഞെടുപ്പുകളുമാണ് നടന്നത്. 2008ല്‍ മധ്യപ്രദേശ്, ഡെല്‍ഹി, കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ്, മിസോറാം എന്നിങ്ങനെ 10 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. 2005നു ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2005ല്‍ നാല് നിയമസഭാ തെരഞ്ഞെടുപ്പില്‍ 65 പാര്‍ട്ടികള്‍ മത്സരിച്ചപ്പോള്‍ 2006ല്‍ അഞ്ചുനിയമസഭാ തെരഞ്ഞെടുപ്പില്‍ 82 പാര്‍ട്ടികള്‍ മത്സരിച്ചു. 2008ലെ 10 നിയമസഭാ തെരഞ്ഞെടുപ്പില്‍ 120 പാര്‍ട്ടികളാണ് ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ 42 പാര്‍ട്ടികളും 2009ല്‍ 41 പാര്‍ട്ടികളും മത്സരിച്ചു. 2014ല്‍ ഇത് 45 ആയി ഉയര്‍ന്നു. 2012ല്‍ നടന്ന ഏഴു നിയമസഭാ തെരഞ്ഞെടുപ്പില്‍ 695.28 കോടിയാണ് 13 പാര്‍ട്ടികള്‍ ചേര്‍ന്ന് സ്വരൂപിച്ചത്. ഇതില്‍ 370.45 കോടി പണമായിരുന്നു. ബാക്കി തുക ചെക്കായും സ്വരൂപിച്ചു. 2004 മുതല്‍ 2015 വരെയുള്ള 71 നിയമസഭാ തെരഞ്ഞെടുപ്പില്‍ 2107.80 കോടി പണമായും 1244.86 കോടി ചെക്കായും സ്വരൂപിച്ചു. എന്നാല്‍ 15.39 കോടിയുടെ കണക്ക് മാത്രമാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയതെന്നും റിപോര്‍ട്ട് പറയുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ഓരോ മണ്ഡലങ്ങളിലേക്കുമായി പിരിച്ച തുക ഇതിനു പുറമെ വരുമെന്നും റിപോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."