സമസ്ത: പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാംപ് ആരംഭിച്ചു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 5, 7, 10, പ്ലസ്ടു ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധന ചേളാരി സമസ്താലയത്തില്‍ തുടങ്ങി. 9603 മദ്റസകളില്‍ നിന്നായി 2,29,023 വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ പങ്കെടുത്തത്.
എട്ട് ഡിവിഷനുകളാക്കി തിരിച്ചാണ് കേന്ദ്രീകൃത മൂല്യനിര്‍ണയം നടക്കുന്നത്. ഓരോ ഡിവിഷനിലേക്കും 120 പേര് വീതം ആകെ 960 പേരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഓരോ ഡിവിഷനിലും ചീഫ് സൂപ്രവൈസര്‍, ചെക്കിങ് ഇന്‍സ്പെക്ടര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പതു വരെയാണ് മൂല്യനിര്‍ണയ സമയം.
കേന്ദ്രീകൃത മൂല്യനിര്ണയക്യാംപ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. എം.എ ചേളാരി, എ.ടി.എം കുട്ടി, കെ.പി അബ്ദുറഹ്മാന് മുസ്ലിയാര്, കെ.സി അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.എച്ച് കോട്ടപ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."