HOME
DETAILS

യു.എ.പി.എയെ എതിര്‍ത്ത് മുഖ്യമന്ത്രി; പൊലിസിന് കര്‍ശന നിര്‍ദേശവുമായി ലോക്‌നാഥ് ബെഹ്‌റ

  
backup
December 23 2016 | 14:12 PM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%af%e0%b5%86-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96

 

തിരുവനന്തപുരം: യു.എ.പി.എ ചുമത്തി കേസെടുത്ത സംഭവങ്ങള്‍ വിവാദമായതോടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കാപ്പ, യു.എ.പി.എ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കരുതെന്നാണ് നിലപാട്. പൊലിസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറും പുറത്തിറക്കി. യു.എ.പി.എ ചുമത്തുമ്പോള്‍ ജില്ലാ പൊലിസ് മേധാവിയുടെ അനുമതി വേണമെന്നാണ് പ്രധാന നിര്‍ദേശം. കേസുകള്‍ ചുമത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സംസ്ഥാനത്തെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.

എഫ്.ഐ.ആര്‍ തയാറാക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കണം. രാജ്യദ്രോഹകുറ്റം, എന്‍.ഐ.എ ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതിനും അനുമതി വേണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago