കുട്ടികളെ അറിഞ്ഞുകൊണ്ടു വളര്‍ത്തണം: ജമലുല്ലൈലി തങ്ങള്‍
ചേളാരി: കുട്ടികളെ അവരുടെ സര്‍ഗാത്മകത പോഷിപ്പിക്കുംവിധം വളര്‍ത്തണമെന്ന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. ഏതൊരു കുട്ടിയുടെയും വളര്‍ച്ചയില്‍ അധ്യാപകര്‍ക്ക് നിസ്തുല പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്റസയില്‍ നടക്കുന്ന അല്‍ബിര്‍റ് ടീച്ചേഴ്സ് ട്രെയിനിങ് ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപില്‍ അല്‍ബിര്‍റ് ഡയറക്ടര്‍ ഡോ എന്‍.എ.എം അബ്ദുല്‍ഖാദിര്‍ അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ മുഹമ്മദ്, കെ.കെ കുഞ്ഞഹമ്മദ്, സി അഹ്്മദ് കോയ ഹാജി, ഫൈസല്‍ ഹുദവി, അശ്റഫ് അണ്ടോണ, മിഹ്ജഹ് നരിക്കുനി സംസാരിച്ചു. ക്യാംപ് സെഷന് ഉദ്ഘാടനം അബ്ദുസമദ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു.
ഇസ്മയില്‍ മുജദ്ദിദി സ്വാഗതവും നൗഫല്‍ പുല്ലാളൂര്‍ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി നടക്കുന്ന ക്യാംപ് 27 ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."