മൂല്യവര്‍ധനയുടെ നേട്ടങ്ങള്‍ കര്‍ഷകരിലേക്കെത്തിക്കും: മന്ത്രി
കല്‍പ്പറ്റ: മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലവില ലഭിക്കുമ്പോഴും കര്‍ഷകര്‍ക്ക് അതിന്റെ വിഹിതവും ഗുണവും ലഭിക്കുന്നില്ലെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ 15ാം വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനവും സംസ്ഥാനത്തെ മികച്ച പഴം-പച്ചക്കറി കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യയോഗ്യമായ പഴവുംപച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്നതിന് ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. പ്രതിവര്‍ഷം രണ്ടുകോടി നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള നഴ്‌സറി എറണാകുളം ജില്ലയിലെ നടുക്കരയില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. കാര്‍ഷികോല്‍പാദന കമ്മിഷണര്‍ രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ അധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍ ആയിഷ പള്ളിയാലില്‍, വി.എഫ്.പി.സി.കെ ഡയറക്ടര്‍മാരായ എന്‍.എം നായര്‍, വി മാധവന്‍പിള്ള, കെ.ജെ റോസമ്മ, ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ പി.വി പ്രകാശന്‍ സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്.കെ സുരേഷ് സ്വാഗതവും വി.എഫ്.പി.സി.കെ ഡയറക്ടര്‍ സാനജോസ് മൈലാഡൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."