HOME
DETAILS
MAL
കള്ളനോട്ട് കേസില്‍ മലയാളി റിമാന്റില്‍
backup
December 23 2016 | 21:12 PM
കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ സഊദിഅറേബ്യയില്‍ ഇന്റര്‍പോളിന്റെ പിടിയിലായ മലപ്പുറം സ്വദേശി അബ്ദുള്‍ സലാമിനെ (പൊടി സലാം-36) എന്‍.ഐ.എ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച സലാമിനെ അവിടെവച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ കൊച്ചിയില്‍ കൊണ്ടുവന്നത്.
ഉച്ചക്ക് രണ്ടോടെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ എറണാകുളം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."