HOME
DETAILS
MAL
റോമയ്ക്കും ഇന്റര്‍ മിലാനും വിജയം
backup
December 23 2016 | 23:12 PM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ റോമ, ഇന്റര്‍ മിലാന്‍, ടൊറിനോ, കഗ്ലിയാരി ടീമുകള്‍ വിജയം സ്വന്തമാക്കി. റോമ 3-1നു ചീവോയെ പരാജയപ്പെടുത്തിയപ്പോള്‍ ലാസിയോയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്റര്‍ മിലാന്‍ വിജയിച്ചത്.
കഗ്ലിയാരി 4-3നു സസോളോയേയും ടൊറിനോ 1-0ത്തിനു ജനോവയേയും കീഴടക്കി. കരുത്തരായ നാപോളിയെ ഫിയോരെന്റിന 3-3നു സമനിലയില്‍ തളച്ചു. പാലെര്‍മോ- പെസ്‌ക്കാര പോരാട്ടം 1-1നു സമനില.
പോയിന്റ് പട്ടികയില്‍ യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. റോമ രണ്ടാമതും നാപോളി മൂന്നാം സ്ഥാനത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."