HOME
DETAILS

കൈനാട്ടി-നാദാപുരം സംസ്ഥാനപാത: ഫണ്ടനുവദിച്ചിട്ടും നടപടികള്‍ ചുവപ്പുനാടയില്‍

  
backup
December 24 2016 | 00:12 AM

%e0%b4%95%e0%b5%88%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

നാദാപുരം: മുട്ടുങ്ങല്‍ പക്രംതളം വയനാട് ചുരം റോഡിന്റെ ഭാഗമായ കൈനാട്ടിമുതല്‍ നാദാപുരം വരെയുള്ള റോഡ് നവീകരണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ നാല്‍പതു കോടി രൂപയാണ് അനുവദിച്ചത്. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലൂടെയും ചോറോട്, ഒഞ്ചിയം, ഏറാമല, എടച്ചേരി, പുറമേരി, നാദാപുരം എന്നി പഞ്ചായത്തിന്റെയും അതിരുകള്‍ പങ്കിട്ടാണ് പന്ത്രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് കടന്നു പോകുന്നത്. ഡ്രൈനേജുകള്‍ ഉള്‍പ്പെടെ ഇവിടങ്ങളില്‍ എട്ടു മീറ്റര്‍ വീതിയില്‍ റോഡ് പുനര്‍ നിര്‍മാണത്തിനായി സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്.

ഇതില്‍ ഏറാമലയില്‍പെട്ട ഓര്‍ക്കാട്ടേരി, എടച്ചേരിയിലെ പുതിയങ്ങാടി എന്നിവിടങ്ങളിലാണ് കൂടുതല്‍ സ്ഥലം ആവശ്യമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ രണ്ടു തവണ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ഉന്നതരുടെ യോഗം വിളിച്ചു ചേര്‍ത്തതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജനകീയ സഹകരണത്തോടെ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ സാമ്പത്തിക വര്‍ഷം റോഡ് നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. വടകരയില്‍ നിന്നും വായനാട്ടിലേക്കുള്ള ദീര്‍ഘ ദൂര റോഡിന്റെ ഭാഗമായ കൈനാട്ടി, നാദാപുരം ഭാഗം മാത്രമാണ് നവീകരണം കാത്തു കിടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതാണ്. വായനാട്ടിലേക്കുള്ള ഏറ്റവും കുറഞ്ഞ ഹെയര്‍ പിന്‍ വളവുകളുള്ള ചുരം റോഡും ഇതു വഴി ആയതിനാല്‍ ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് നിരവധി യാത്രാ വാഹനങ്ങളാണ് ദിവസവും ഇതു വഴി കടന്നു പോകുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago